പൂച്ചാക്കൽ: പാണാവള്ളിയിൽ ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, നിരീക്ഷണത്തിലായവർക്ക് നാളെ പാണാവള്ളി കമ്മ്യൂണിറ്റി ഹാളിൽ പ്രത്യേകം തയ്യാറാക്കിയ ലാബിൽ ടെസ്റ്റ് നടത്തും.ഐ.സി.എം.ആറിന്റെ അംഗീകാരമുള്ള സ്വകാര്യ ലാബിനെയാണ് പരിശോധനക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ ജാഗ്രതാ സമിതി തെരെഞ്ഞെടുത്തിട്ടുള്ളവർക്ക് സൗജന്യമാണ്. മറ്റുള്ളവർ 2750 രൂപ അടച്ച് പേരു് രജിസ്റ്റർ ചെയ്യണം. 24 മണിക്കൂറിനുള്ളിൽ റിസൾട്ട് കിട്ടും.