119ൽ നിന്ന് പെട്ടന്നിറങ്ങി
രണ്ടുപേരുടെ രോഗ ഉറവിടം വ്യക്തമല്ല
ആലപ്പുഴ: ജില്ലയിൽ ഇന്നലെ ഇന്ന് 34 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ 119ൽ നിന്നുള്ള ഇറക്കം ജില്ലയ്ക്ക് ആശ്വാസം പകരുന്നതായി.
10 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നു എത്തിയവരും. രണ്ടുപേർ നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 15 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
ഒരു കൊവിഡ് മരണം ഇന്നലെ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂൺ രണ്ടിന് സൗദിയിൽനിന്ന് എത്തി ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന 47 വയസുള്ള ചുനക്കര സ്വദേശി നസീർ ഉസ്മാൻകുട്ടി ആണ് മരിച്ചത്.
# രോഗം സ്ഥിരീകരിച്ചവർ
ഖത്തറിൽ നിന്ന് ജൂൺ 26 ന്എത്തി നിരീക്ഷണത്തിലായിരുന്ന 56 വയസുള്ള മണ്ണഞ്ചേരി സ്വദേശി, വെസ്റ്റ് ആഫ്രിക്കയിൽ നിന്നെത്തിയ 35 വയസ്സുള്ള താമരക്കുളം സ്വദേശി, ദുബായിൽ നിന്നെത്തിയ 58 വയസുള്ള അമ്പലപ്പുഴ സ്വദേശി, 29 വയസുള്ള അമ്പലപ്പുഴ സ്വദേശി, 23 വയസുള്ള തകഴി സ്വദേശി, 24 വയസുള്ള ബുധനൂർ സ്വദേശി, 47 വയസുള്ള ചേർത്തല സ്വദേശി, 39 വയസുള്ള കൈനകരി സ്വദേശി, 30 വയസുള്ള കൈനകരി സ്വദേശി, അബുദാബിയിൽ നിന്നെത്തിയ 45 വയസുള്ള അമ്പലപ്പുഴ സ്വദേശി, തമിഴ്നാട്ടിൽ നിന്നെത്തിയ 50 വയസുള്ള മുഹമ്മ സ്വദേശിനി, കൊൽക്കത്തയിൽ നിന്നെത്തിയ 29 വയസുള്ള ചേർത്തല സ്വദേശിനി, പോണ്ടിച്ചേരിയിൽ നിന്നെത്തിയ 23 വയസുള്ള ചേർത്തല സ്വദേശിനി, ബംഗളുരുവിൽ നിന്നെത്തിയ 25 വയസുള്ള ചേർത്തല സ്വദേശി, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയായ വ്യാപാരിയുടെ സമ്പർക്ക പട്ടികയിലുള്ള 14 കായംകുളം സ്വദേശികൾ, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മത്സ്യക്കച്ചവടക്കാരനായ കുറത്തികാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള കുറത്തികാട് സ്വദേശിനി, നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ രണ്ട് ഉദ്യോഗസ്ഥർ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ പട്ടികയിലുള്ള 37 വയസുള്ള കായംകുളം സ്വദേശിയുടെയും 50 വയസുള്ള പുന്നപ്ര സ്വദേശിയുടെയും രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല
# 523 പേർ ആശുപത്രിയിൽ
ഇന്നലെ 17 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ആകെ 273 പേരാണ് രോഗവിമുക്തരായത്.