മാവേലിക്കര: താലൂക്കിൽ കൊവിഡ് ഭീഷണി വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷിതമായി ജോലി ചെയ്യുന്നതിനായി

അറന്നൂറ്റിമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നവമാധ്യമ കൂട്ടായ്മയായ വോയ്സ് ഓഫ് അറന്നൂറ്റിമംഗലം ചാരിറ്റബിൾ ട്രസ്റ്റ് സേനകൾക്ക് ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ നൽകി. മാവേലിക്കര പൊലീസ് സേന അംഗങ്ങൾ, ഫയർ ആൻഡ് റെസ്ക്യൂ സർവീസസിലെ സിവിൽ ഡിഫൻസ് അംഗങ്ങൾ, തഴക്കര പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ എന്നിവർക്കാണ് എൻ95 മാസ്കുകൾ, റീയൂസബിൾ ഗ്ലൗസ്, സാനിറ്റെസർ, ഫേസ് ഷീൽഡ് എന്നിവകൈമാറിയത്. ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ വിതരണോദ്ഘാനം ട്രസ്റ്റ് അംഗം കെ.വിശ്വംഭരൻ മാവേലിക്കര സി.ഐ ബി.വിനോദ്കുമാറിന് നൽകി നിർവ്വഹിച്ചു. ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളായ രാജേഷ് രവീന്ദ്രൻ, പ്രശാന്ത് ബാബു, റോബിൻ തോമസ്, മധുസൂദനൻ എന്നിവർ പങ്കെടുത്തു.