ഹരിപ്പാട്: വീട്ടമ്മയെ മർദ്ദിച്ച സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി സ്വദേശിനി രാജിക്ക് (37) ആണ് മർദനമേറ്റത്. സംഭവത്തിൽ അയൽവാസികളായ കൈപ്പള്ളി തറയിൽ രമണൻ (48), മകൻ ഉണ്ണി (20) എന്നിവരാണ് പിടിയിലായത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.