മണ്ണഞ്ചേരി:വൈദ്യുതി കണക്ഷൻ സംബന്ധമായ മുഴുവൻ അപേക്ഷകളും ഓൺലൈനിൽ സ്വീകരിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ വൈദ്യുതി ബോർഡ് തയ്യാറാകണമെന്ന് കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ മുഹമ്മ മേഖല കമ്മറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് കെ.ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ആർ.അണ്ണാദുരൈ,എം.മുജീബ് റഹ്മാൻ, പി.സുരേഷ്,ഡി.ആനന്ദദാസ്,പി.ആർ ദിലീപ് കുമാർ,കെ.ആർ വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.