ഹരിപ്പാട്: കാർത്തികപ്പള്ളി പഞ്ചായത്തിലെ ബി.ജെ.പി അംഗം രാജിവച്ചു. കാർത്തികപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡ് അംഗം പിങ്കിയാണ് ഇന്നലെ പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമർപ്പിച്ചത്. കഴിഞ്ഞ രണ്ട് മാസക്കാലമായി ഇവർ പഞ്ചായത്തിലെ കമ്മിറ്റികളിലോ മറ്റ് പ്രവർത്തനങ്ങളിലോ പങ്കെടുത്തിരുന്നില്ലെന്ന് പറയപ്പെടുന്നു.

വാർഡിലെ ജനങ്ങളുടെ വിഷയങ്ങളിലും, പാർട്ടി പരിപാടികളിലും പിങ്കി പങ്കെടുക്കാത്തതിനെ തുടർന്ന് പാർട്ടി വിശദീകരണവും രാജിയും ആവശ്യപ്പെട്ടിരുന്നതായി ബി.ജെ.പി കാർത്തികപ്പള്ളി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.