പല്ലന: തൃക്കുന്നപ്പുഴ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെയും വാർഷിക പദ്ധതിയിലെയും ക്രമക്കേടിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ. തൃക്കുന്നപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ് കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി. പഞ്ചായത്തിൽ നടക്കുന്ന വിജിലൻസ് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. വിവിധ കേന്ദ്രങ്ങളിൽ ഡി.അനീഷ്, സി.വി.രാജീവ്, ഗാന്ധി ബഷീ‌ർ, സി.ബിജു, കെ.രാമകൃഷ്ണൻ, പുഷ്പാംഗദൻ, അർച്ചന ദിലീപ്, സി.ബാബു, ഉമേഷ് ഉല്ലാസ്, എം.അനു തുടങ്ങിയവർ പ്രസംഗിച്ചു. ഹാഷിം, എൻ.ദിവാകരൻ, സുരേഷ് മുരളീധരൻ, രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.