കായംകുളം: സൗദി അറേബ്യയിലെ ദമാമിൽ കായംകുളം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. എരുവ ചെറുകാവിൽ ഷഹാന മൻസിലിൽ ജഹാംഗീറാണ് (59) മരിച്ചത്. ദമാമിൽ സൂപ്പർമാർക്കറ്റ് നടത്തി വരികയായിരുന്നു. പനിബാധിതനായി 10 ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം തിങ്കളാഴ്ച രാത്രിയിൽ മരിച്ചതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം . രണ്ട് വർഷം മുമ്പാണ് നാട്ടിൽ വന്ന് മടങ്ങിയത്. ഭാര്യ: ഷാഹിദ. മക്കൾ: ഷഹാന, ഷാഹിർ, സുമീർ, സാനിയ. മരുമകൻ: അൻസർ.