ചാരുംമൂട്: നൂറനാട് ഐരാണിക്കുഴിയിലെ വാറ്റുകേന്ദ്രത്തിൽനിന്നും 105 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റെയ്ഡിന് പ്രിവന്റീവ് ഓഫീസർ സദാനന്ദൻ സന്തോഷ് കുമാർ, സി.ഇ.ഒ മാരായ വരുൺ ദേവ് , രാകേഷ്, രാജീവ്, അശോകൻ, ഡ്രൈവർ സന്ദീപ് കുമാർ എന്നിവർ നേതൃത്വം നൽകി