കുട്ടനാട് ​ : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിക്ക് കുട്ടനാട് സൗത്ത് യൂണിയൻ വൈദിക സമിതി പൂർണ പിന്തുണ പ്രഖൃപിച്ചു. യോഗത്തെയും ജനറൽ സെക്രട്ടറിയേയും അപമാനിക്കുന്നതിനു വേണ്ടി സ്ഥാനമോഹികളായ ഒരു സംഘം ആളുകൾ നടത്തുന്ന കളളപ്രചാരണങ്ങൾ വിലപ്പോകില്ലെന്നും യോഗംവിലയിരുത്തി . യൂണിയൻ മന്ദിര ഹാളിൽ കൂടിയ യോഗത്തിൽ വൈദിക സമിതി യൂണിയൻ ചെയർമാൻ സുജിത് തന്ത്രി അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ റെജിമോൻ ശാന്തി സംസാരിച്ചു.കൺവീനർ ശൃാം ശാന്തി സ്വാഗതവും ജോയിന്റ് കൺവീനർ പ്രസാദ് ശാന്തി നന്ദിയും പറഞ്ഞു.