അരൂർ: നവവരനായ യുവാവിനെ സ്വകാര്യലോഡ്ജിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി അബിനാഷ് ബാലൻ (30) ആണ് മരിച്ചത്. അരൂക്കുറ്റി വടുതല നാങ്ങനാട്ട് വീട്ടിൽ ശ്രുതിയാണ് ഭാര്യ. ആറ് മാസങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിനു ശേഷം അരൂരിൽ വാടക വീട്ടിൽ കഴിയുകയായിരുന്നു ഇരുവരും .വീട്ടിൽ അസ്വാരസ്യം ഉണ്ടായതിനെ തുടർന്ന് ഭാര്യയെ വീട്ടുകാർ തിരികെ കൊണ്ടു പോയിരുന്നു. ഇതേ തുടർന്ന്അബിനാഷ് 6 ദിവസങ്ങൾക്ക് മുൻപ് അരൂരിൽ ദേശീയ പാതയ്ക്കരികിലെ ഒരു സ്വകാര്യ ലോഡ്ജിൽ മുറി എടുത്ത് താമസം തുടങ്ങി. ഇന്നലെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. അരൂരിലെ ഒരു ബേക്കറിയിൽ മാനേജരായി മുമ്പ് പ്രവർത്തിച്ച അബിനാഷ് ഇപ്പോൾ മെഡിക്കൽ റെപ്രസേന്റിറ്റിവ് ആയി ജോലി നോക്കി വരികയായിരുന്നു . അരൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു.