കൊച്ചി: മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡിന്റെ കീഴിൽ ആലപ്പുഴയിലെ പദ്ധതിയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ്സ് (ഇൻസ്റ്റലേഷൻ, ഇംപ്ളിമെന്റേഷൻ). രണ്ട് ഒഴിവുകൾ. ബി.എസ്‌സി കമ്പ്യൂട്ടർ സയൻസാണ് യോഗ്യത. സോഫ്‌റ്റ്‌വെയർ, ഹാർഡ്‌വെയൽ ഇൻസ്റ്റലേഷനിലും മെയിന്റനൻസിലും രണ്ടു വർഷത്തെ മുൻപരിചയം വേണം.
കമ്പ്യൂട്ടർ ഗെയിം ആർട്ടിസ്റ്റിന്റെ ഒരൊഴിവുണ്ട്. ടു ഡി, ത്രി ഡി ഗ്രാഫിക്സിൽ ഡിഗ്രിയും ഡിജിറ്റൽ ആർട്ട് ഇൻ കമ്പ്യൂട്ടർ ഗെയിംസിൽ ഒരു വർഷത്തെ മുൻപരിചയവും വേണം.
താത്കാലിക ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ ഈമാസം ന് വൈകിട്ട് അഞ്ചിനകം muziris@keralatourism.org എന്ന വിലാസത്തിൽ ലഭിക്കണം.