auto

മാന്നാർ: ലോറിയുടെ പിന്നിൽ ഓട്ടോറിക്ഷ ഇടിച്ചുമറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. മാന്നാർ കുരട്ടിക്കാട് പ്രീത ഭവനിൽ രാധാകൃഷ്ണനാണ് (78) പരിക്കേറ്റത്. മാന്നാർ - ചെങ്ങന്നൂർ റോഡിൽ കുരട്ടിക്കാട് നന്ത്യാട്ട് ജംഗ്‌ഷനിൽ ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം . മാന്നാർ മൂർത്തിട്ട ജംഗ്‌ഷനിൽ കട നടത്തുന്നയാളാണ് രാധാകൃഷ്ണൻ. രാത്രി കടയടച്ച ശേഷം വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ വരുന്ന വഴിയായിരുന്നു അപകടം. രാധാകൃഷ്ണനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു