കുട്ടനാട്: സൗദി അറേബ്യയിലെ അൽ റാസ ജനറൽ ആശുപത്രിയിലെ ജോലിക്കിടെ മരിച്ച സ്റ്റാഫ്‌ നഴ്സും പുളിങ്കുന്ന് പൊള്ളയിൽ സുരേന്ദ്രൻ - ശകുന്തള ദമ്പതികളുടെ മകളുമായ സുജയുടെ മൃതദേഹം ഇന്ന്‌ നാട്ടിലെത്തിക്കും. രാവിലെ നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിക്കുന്ന മൃതദേഹം അങ്കമാലി ജനറൽആശുപത്രിയിലെത്തിച്ചു കൊവിഡ് പരിശോധനകൾക്ക്‌ ശേഷം അടുത്ത ദിവസം ബന്ധുക്കൾക്ക്‌ വിട്ടുകൊടുക്കും. കഴിഞ്ഞ മാസം 14ന് കടുത്ത തലവേദനയെത്തുടർന്ന്‌ സൗദിയിലെ കെ.എഫ്.എസ്.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുജയുടെ നില പിന്നീട്‌ വഷളാകുകയും 16ന് മരിക്കുകയുമായിരുന്നു. ഒന്നരവർഷം മുമ്പാണ് സൗദിയിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചത്.