s

 അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാം കോഴ്സുകൾ

ആലപ്പുഴ : പ്ലസ് ടു ഫലമെത്തിയതോടെ, ഉപരിപഠനത്തിനുള്ള കോഴ്സുകളുടെ തിരഞ്ഞെടുപ്പാണ് ഇനി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മുന്നിലുള്ള വെല്ലുവിളി. എൻജിനീയറിംഗ്, ഫാർമസി സ്ട്രീമുകളിലേക്കുള്ള പ്രവേശന പരീക്ഷ ഇന്ന് നടക്കും. ഹയർ സെക്കൻഡറി കോഴ്സിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ തേടി നിരവധി അവസരങ്ങളാണുള്ളത്. വിദ്യാർത്ഥികളുടെ നിലവാരത്തിനും അഭിരുചിക്കും അനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കാം. പരമ്പരാഗത, ജനപ്രിയ, പുതുതലമുറ കോഴ്സുകളുടെ നീണ്ടപട്ടികയാണ് മുന്നിലുള്ളത്. പ്രധാനമായും മെഡിക്കൽ, എൻജിനിയറിംഗ് മേഖലയും പാരാമെഡിക്കൽ കോഴ്‌സുകളുമെല്ലാമാണ് പ്ളസ് ടുവിന് സയൻസ് എടുത്ത് പഠിച്ചവർ ലക്ഷ്യം വയ്ക്കുക. മാനേജ്‌മെന്റ് ഫിനാൻസ്, മീഡിയ, ഐ.ടി തുടങ്ങിയ എല്ലാ പ്രധാന മേഖലയിലേക്കും പ്രവേശിക്കുന്നത് പ്ലസ്ടുവിനു ശേഷമാണ്. ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ്കൺഫഷനറി, ഹോട്ടൽ മാനേജ്മന്റ് എന്നിവ പഠിക്കുന്നവർക്ക് ഹോട്ടൽ, ടൂറിസം മേഖലകളിൽ തൊഴിൽ നേടാൻ സാധിക്കും. ജില്ലയിൽ കേരള യൂണിവേഴ്സിറ്റിക്കു കീഴിൽ 46 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉന്നത വിദ്യാഭ്യാസ കോഴ്സുകൾ നടത്തുന്നത്. സ്വകാര്യ മേഖലയിലും നിരവധി സ്ഥാപനങ്ങളുണ്ട്

..........................

ജില്ലയിൽ കേരള സർവകലാശാലയ്ക്ക്

കീഴിലുള്ള സ്ഥാപനങ്ങൾ

ആർട്സ് ആൻഡ് സയൻസ് കോളേജുകൾ : ഗവൺമെന്റ്, എയ്ഡഡ്- 13

സെൽഫ് ഫിനാൻസിംഗ് - 13

ഫൈൻ ആർട്സ് - 1

ബി.എഡ്:ഗവൺമെന്റ്, സെൽഫ് ഫിനാൻസിംഗ് - 9

സ്പെഷ്യൽ എഡ്യുക്കേഷൻ - 1

എം.ബി.എ - 1

നിയമപഠന കേന്ദ്രം - 1

ഹോട്ടൽ മാനേജ്മെന്റ് - 2

യു.ഐ.ടി- 10

ഫീസ് വെല്ലുവിളി

ടെക്നിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എൻജിനിയറിംഗ് കോളേജുകളും വിവിധ സ്ട്രീമുകളിലായി കുട്ടികൾക്ക് അവസരത്തിന്റെ വാതായനങ്ങൾ തുറക്കുകയാണ്. ഗവൺമെന്റ് നഴ്സിംഗ് കോളേജടക്കം രണ്ട് കോളേജുകളിൽ നഴ്സിംഗ് വിദ്യാഭ്യാസത്തിനും അവസരമുണ്ട്. ജില്ലയിൽ എൻജിനീയറിംഗ് കോഴ്സുകളുൾപ്പടെ പ്രൊഫഷണൽ കോഴ്സുകളിൽ കൂടുതൽ സീറ്റുകളുള്ളത് സ്വാശ്രയ മേഖലയിലാണ്. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഇത്തരം സ്ഥാപനങ്ങളിലെ ഫീസ് താങ്ങാനാവില്ലെന്നതാണ് വെല്ലുവിളി.

'' കൊവിഡ് പശ്ചാത്തലത്തിൽ കേരള യൂണിവേഴ്സിറ്റിക്ക് കീഴിലെ എല്ലാ കോഴ്സുകളുടെ ബാച്ചുകളിലും സീറ്റ് വർദ്ധവ് വരുത്തണമെന്ന സർക്കാർ നിർദ്ദേശം സർവകലാശാല സിൻഡിക്കേറ്റിന്റെ പരിഗണനയിലാണ്. രോഗ വ്യാപനം മൂലം കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം തേടി പുറത്തേക്ക് പോകാൻ സാധിക്കാത്ത സാഹചര്യം കണക്കിലെടുത്താണ് സർക്കാർ നിർദേശം. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവിടുത്തെ സൗകര്യങ്ങൾ പരിഗണിച്ചാവും സീറ്റ് വർദ്ധനവ് തീരുമാനിക്കുക. ബിരുദ ബാച്ചുകളിൽ 70 സീറ്റുകൾ വരെ വർദ്ധിപ്പിക്കാമെന്നാണ് നിർദേശം ഉയർന്നിട്ടുള്ളത്. വിഷയം നാളെ ചേരുന്ന സിൻഡിക്കേറ്റ് യോഗം പരിഗണിക്കും.

- കെ.എച്ച്.ബാബുജാൻ, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം

ഹയർ സെക്കൻഡറി:
ജില്ലയിൽ 82.46% വിജയം

ആ​ല​പ്പു​ഴ: ഹ​യർ​സെ​ക്കൻ​ഡ​റി പ​രീ​ക്ഷ​യിൽ ജി​ല്ല​യിലെ 122 സ്​കൂ​ളു​ക​ളിൽ പ​രീ​ക്ഷ​യെ​ഴു​തി​യ 23066 വി​ദ്യാ​ത്ഥി​ക​ളിൽ 19021പേർ ഉ​പ​രി​പഠ​ന​ത്തി​ന് അർ​ഹ​ത നേ​ടി. 82.46 ആ​ണ് വി​ജ​യ​ശ​ത​മാ​നം. 1032 വി​ദ്യാർ​ഥി​കൾ എ​ല്ലാ വി​ഷ​യ​ത്തി​നും എ പ്ല​സ് നേ​ടി. ഓ​പ്പൺ സ്​കൂൾ വി​ഭാ​ഗ​ത്തിൽ 1388 പേർ പ​രീ​ക്ഷ​യെ​ഴു​തി​യ​തിൽ 617 പേർ മാ​ത്ര​മാ​ണ് വി​ജ​യി​ച്ച​ത്. വി​ജ​യ ശ​ത​മാ​നം 44.45 ശതമാനം.12 കു​ട്ടി​കൾ ഈ വി​ഭാ​ഗ​ത്തിൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ പ്ല​സ് നേ​ടി. ടെ​ക്‌​നി​ക്കൽ സ്​കൂൾ വി​ഭാ​ഗ​ത്തിൽ പ​രീ​ക്ഷ​യെ​ഴു​തി​യ 66 പേ​രിൽ 54 പേർ വി​ജ​യി​ച്ചു. 81.82 ആ​ണ് വി​ജ​യ​ശ​ത​മാ​നം. ഈ വി​ഭാ​ഗ​ത്തിൽ ആർ​ക്കും എ​ല്ലാ വി​ഷ​യ​ങ്ങൾക്കും എ പ്ല​സ് ല​ഭി​ച്ചി​ല്ല.