tv-r

തുറവൂർ: കുത്തിയതോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തീരദേശ വാർഡുകളിൽ ക്വാറന്റൈനിൽ കഴിയുന്ന നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകി. പഞ്ചായത്ത് പ്രസിഡന്റ്പ്രേമരാജപ്പൻ, വൈസ് പ്രസിഡൻറ് മേരി ജോസി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ധനേഷ് കുമാർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.സജീവൻ, പഞ്ചായത്ത് സെക്രട്ടറി പി.സി.സേവ്യർ, വാർഡ് അംഗങ്ങളായ ഫ്രാൻസിസ് ഓബിൾ, എൻ.കെ.മോഹനൻ എന്നിവർ നേതൃത്വം നൽകി.