ചാരുംമൂട് : ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് ടെലിവിഷൻ വിതരണം ചെയ്തു. ഉദ്ഘാടനം ആർ രാജേഷ് എം.എൽ.എ നിർവഹിച്ചു. ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്താ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സഞ്ചു, വാർഡ് മെമ്പർമാരായ പി എം രവി, ശോഭ കുമാരി, എച്ച്. എം ഉമ, പി.ടി.എ പ്രസിഡന്റ് പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു. മനോജ് റോയ്, രഞ്ജിത് രവി,ദിനേശ് ചുനക്കര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.