ചാരുംമൂട്: വ്യാപാരി വ്യവസായി സമിതി നൂറനാട് യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളും, പൊതു ഇടങ്ങളും അണു നശീകരിച്ചു. ആദ്യ ദിനം സമിതി ഏരിയ പ്രസിഡൻറ് എ നൗഷാദും രണ്ടാം ദിനം പാലമേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ബിജുവും ഉദ്ഘാടനം നടത്തി. വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി എൻ. ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എസ്. വിഷ്ണു, സുജിത്, രാകേഷ് സദാനന്ദൻ, അശോക് കുമാർ, സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.