ആലപ്പുഴ: ഇംപ്ളാന്റുകൾ വാങ്ങിയ വകയിൽ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിന് (എച്ച്.എൽ.എൽ) നൽകാനുള്ള രണ്ടര കോടി രൂപ കുടിശികയിൽ 45 ലക്ഷം ആദ്യ ഗഡുവായി നൽകാൻ ആലപ്പുഴ മെഡി. ആശുപത്രി അധികൃതർ തീരുമാനിച്ചു. കുടിശിക മൂലം ആശുപത്രിയിലേക്കുള്ള ഇംപ്ളാന്റ് വിതരണം എച്ച്.എൽ.എൽ നിറുത്തിവച്ചത് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.
സ്വകാര്യ മേഖലയെക്കാൾ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഇംപ്‌ളാന്റുകൾ നൽകുന്ന എച്ച്.എൽ.എല്ലിനെ, കുടിശിക വരുത്തി ഒഴിവാക്കാനുള്ള ഗൂഢനീക്കമാണ് അണിയറയിൽ നടക്കുന്നതെന്ന് ആരോപണമുണ്ടായിരുന്നു. ഒരു മാസത്തിനുള്ളിൽ കുടിശിക തുക നൽകണമെന്നാണ് എച്ച്.എൽ.എൽ ആവശ്യപ്പെട്ടിരിക്കുന്നത്..