ചേർത്തല:മുതിർന്ന പൗരന്മാർക്കും ഒ​റ്റപ്പെട്ടു കഴിയുന്ന വർക്കും ട്രിപ്പിൾ ലോക്ക് ഡൗൺ കാലത്ത് ആഹാരവും മരുന്നും ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ത്രിതല പഞ്ചായത്തുകളും,ആരോഗ്യവകുപ്പും തയ്യറാകണമെന്ന് കേരള സ്​റ്റേ​റ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മി​റ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗം ജില്ലാ പ്രസിഡന്റ് സി.വി.ഗോപി ഉദ്ഘാടനം ചെയ്തു.കെ.പി.ശശാങ്കൻ അദ്ധ്യക്ഷത വഹിച്ചു. എം.പി.നമ്പ്യാർ,രാജീവൻ നമ്പൂതിരി,കെ.എം.ചാക്കോ,കെ.ആർ.പ്രസാദ്,ആർ.സലിം,ബീമാബീഗം എന്നിവർ പങ്കെടുത്തു.