ഹരിപ്പാട്: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നഗരസഭ പരിധിയിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ കൗൺസിൽ യോഗം തീരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങളും വഴിയോരക്കച്ചവടക്കാരും പൊതുജനങ്ങളും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.