ഹരിപ്പാട്: വൃക്ക തകരാറിലായ കരുവാറ്റ കാരമുട്ടു സ്വദേശിക്ക് ഹരിപ്പാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിശ്വഗുരു ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ചികിത്സാസഹായം ട്രസ്റ്റ് പ്രസിഡന്റ് സുദർശനനും സെക്രട്ടറി ശ്യാം പായിപ്പാടും ചേർന്ന് കൈമാറി. ട്രസ്റ്റ് ട്രെഷറർ അനിൽ ഭാഗ്യ, എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ അഡ്വ. ആർ. രാജേഷ് ചന്ദ്രൻ, പി.എസ്. അശോക്കുമാർ, ദിനു വാലുപറമ്പിൽ, ഷിബു, സത്യൻ, പള്ളിപ്പാട് ശ്യാം, എസ്.എൻ.ഡി.പി യോഗം കാരമുട്ട് ശാഖ പ്രസിഡന്റ് കെ.സി. സുദർശനൻ, സെക്രട്ടറി മധു, വൈസ് പ്രസിഡന്റ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.