കുട്ടനാട് : പുളിങ്കുന്ന് പഞ്ചായത്തിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മറവു ചെയ്യുന്നതിനോ പ്രദേശത്ത് രോഗ വ്യാപനം കണ്ടെത്തുന്നതിന്നുള്ള സ്രവപരിശോധന നടത്തുന്നതിനോ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ കർഷകമോർച്ച ജില്ലാ വൈസ്.പ്രസിഡന്റ് എം.ആർ.സജീവ് പ്രതിഷേധിച്ചു. 5, 6 വാർഡുകൾ പൂർണമായും കണ്ടയിൻമെൻറ് സോൺ ആക്കിയിട്ട് ഒരാഴ്ചയായി. ഇവിടങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷ്യ ധാന്യവും, കുട്ടി വെളളവും എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.