ഹരിപ്പാട് : സി.ബി.സി വാര്യർ ഫൗണ്ടേഷൻ കരുതൽ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി മെഡി ബാങ്കിലേക്ക് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റി മരുന്നുകളും വാട്ടർ ബെഡും സംഭാവന നൽകി. ഹരിപ്പാട് ഇ.എം.എസ് ഭവനിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം ആർ.ജയശ്രീയിൽ നിന്നും ഫൗണ്ടേഷൻ ചെയർമാൻ എം.സത്യപാലൻ ഏറ്റുവാങ്ങി. ചടങ്ങിൽ കെ.പി.പി.എ.ജില്ലാ സെക്രട്ടറി എ.അജിത് കുമാർ, ജില്ലാ പ്രസിഡന്റ് എസ്.അബ്ദുൾ സലിം, സി.ജയകുമാർ, കരുതൽ പാലിയേറ്റീവ് സൊസൈറ്റി കൺവീനർ ജി.രവീന്ദ്രൻ പിള്ള, വൈസ് ചെയർമാൻ ആർ.ഓമനക്കുട്ടൻ, കെ.ധർമ്മപാലൻ, മഞ്ചു പ്രമോദ്, ഗീതു.ആർ, ഉപേന്ദ്ര പണിക്കർ, രോഹിത്.ആർ, അരുൺ രാജ് എന്നിവർ പങ്കെടുത്തു.