മാവേലിക്കര: ചെറുകുന്നം എസ്.എൻ സെൻട്രൽ സ്കൂളിന് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറുമേനി വിജയം. പരീക്ഷ എഴുതിയ 79 കുട്ടികളിൽ 61 പേർ ഡിസ്റ്റിഗ്ഷനും 17 പേർ ഫസ്റ്റ് ക്ലാസും നേടി. 7കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എവൺ ലഭിച്ചു. 500ൽ 494 മാർക്ക്‌ കരസ്ഥമാക്കിയ നിരഞ്ജന ബാബുവാണ് സ്കൂൾ ടോപ്പർ. 492 മാർക്ക്‌ കരസ്ഥമാക്കിയ അലീന ആർ.സുരേഷ് രണ്ടാം സ്ഥാനവും 490 മാർക്ക്‌ കരസ്ഥമാക്കിയ അഭിജിത്.എസ് മൂന്നാം സ്ഥാനവും നേടി. 17 കുട്ടികൾക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക്‌ ലഭിച്ചു.

സ്കൂളിന് ഉജ്ജ്വല വിജയം നേടുന്നതിൽ പ്രവർത്തിച്ച എല്ലാ അധ്യാപകരെയും പ്രിൻസിപ്പലിനെയും ശ്രീനാരായണ സാംസ്‌കാരിക സമിതി മാവേലിക്കര താലൂക്ക് കമിറ്റി അഭിനന്ദിച്ചു. തെക്കേക്കര പഞ്ചായത്തിലെ ലോക്ക് ഡൗൺ കഴിയുമ്പോൾ സയൻസ്, കോമേഴ്‌സ് വിഷയങ്ങളിൽ പ്ലസ് വൺ പ്രവേശനം പുനരാരംഭിക്കുമെന്നും മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു.