ആലപ്പുഴ: കൊവിഡ്.19 പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾ എത്തുന്നത് ഒഴിവാക്കുന്നതിനായി ഓൺലൈനായി അപേക്ഷ/പരാതി സമർപ്പിക്കുന്നതിന് ആലപ്പുഴ നഗരസഭയുടെ വെബ്സൈറ്റിൽ പുതിയ സംവിധാനം ഏർപ്പെടുത്തി.
നഗരസഭയുടെ വെബ്സൈറ്റായ *www.alappuzhamunicipality.in ൽ കയറി അപേക്ഷ, പരാതി സമർപ്പിക്കൽ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു രേഖപ്പെടുത്തി സേവ് ചെയ്താൽ മതിയാകും.ബന്ധപ്പെട്ട ഉദ്യോസ്ഥര്‍ ഇവ പരിശോധിച്ച് മറുപടികൾ അപേക്ഷകനെ മൊബൈൽ ഫോൺ, ഇമെയിൽ വഴി അറിയിക്കും.