ആലപ്പുഴ: കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാൽപ്പാദങ്ങളെ അണുവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കയർ കോർപ്പറേഷൻ വിപണിയിലിറക്കുന്ന സാനിമാറ്റുകളെപ്പറ്റിയുള്ള വെബിനാർ നാളെ വൈകിട്ട് മൂന്നു മുതൽ അഞ്ചുവരെ നടക്കും. മന്ത്രി തോമസ് ഐസക് പങ്കെടുക്കും.

സാനിമാറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളോട് പങ്കുവയ്ക്കുന്നതിനൊപ്പം ഇതുസംബന്ധിച്ച് സംശയങ്ങൾക്കുള്ള മറുപടിയും മന്ത്രി നൽകും.

കാൽപ്പാദങ്ങളിലെ അണുനശീകരണമെന്ന ലക്ഷ്യത്തോടെ പ്രത്യേകം തയ്യാറാക്കിയ കയർ മാറ്റുകളാണ് സാനിമാറ്റ്. വിവിധ ഗുണനിലവാരത്തിലും, രൂപകൽപനയിലുമുള്ള മാറ്റുകളടങ്ങിയ കിറ്റുകൾ 200 രൂപ മുതൽ വിലയ്ക്ക് ലഭ്യമാണ്. കുടുംബശ്രീയും, കയർ കോർപ്പറേഷന്റെ വിപണന ശൃംഖലയും മുഖേനയാണ് മാറ്റുകൾ വിപണിയിലെത്തിക്കുന്നത്. ഓരോ പഞ്ചായത്തിലും നഗരസഭയിലും അനുബന്ധസ്ഥാപനങ്ങളിലും മാറ്റുകൾ ആദ്യഘട്ടത്തിൽ എത്തിക്കും. രണ്ടാംഘട്ടത്തിൽ പൊതുവിപണിയിലും മാറ്റുകളെത്തും.

--