tv-r

തുറവൂർ: പ്ലസ്ടു പരീക്ഷയിൽ പട്ടണക്കാട് ഗവ.എസ്.സി.യു.ഗവ. വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം. സയൻസ്, കോമേഴ്സ് വിഭാഗങ്ങളിലായി പരീക്ഷയെഴുതിയ 180 കുട്ടികളിൽ 173 പേർ വിജയിച്ചു. 20 കുട്ടികൾ ഫുൾ എ.പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കി . വിജയശതമാനം 96.67 ആണ്. പ്ലസ് ടു സയൻസ് വിഭാഗത്തിൽ സ്കൂളിലെ വിദ്യാർത്ഥിനിയായ ബി. ശിൽപ്പ 1200ൽ 1200 മാർക്കും നേടി അഭിമാനതാരമായി. പട്ടണക്കാട് ഇല്ലത്തുവെളി വീട്ടിൽ കെ.എസ്.എഫ്.ഇ റിട്ട.മാനേജർ എൻ.ബാബുവിന്റെയും കെ.ആർ.മഹിളാമണിയുടെയും മകളാണ് ശിൽപ്പ . ഡോക്ടറാവാനാണ് ഈ മിടുക്കിയുടെ മോഹം. എസ്.എസ്.എൽ.സി.പരീക്ഷയിലും പട്ടണക്കാട് ഗവ.സ്ക്കൂൾ മികച്ച വിജയം നേടിയിരുന്നു