ആലപ്പുഴ:കൊവിഡ് പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം ജില്ലയിൽ ഊർജ്ജിതമാക്കിയതായി ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. നിലവിൽ ആലപ്പുഴ ജില്ലയിൽ മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രികളായ കായംകുളം, ചെങ്ങന്നൂർ, ഹരിപ്പാട് , മാവേലിക്കര, ചേർത്തല എന്നീ ആശുപയ്രികളിൽ സാമ്പിൾ ശേഖരിക്കുന്നുണ്ട്.

സാമ്പിൾശേഖരണത്തിന് പ്രത്യേകം സജ്ജമാക്കിയ നാല് വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്.

ആന്റിജൻ ടെസ്​റ്റ് നടത്തുന്നതിനും ഈ വാഹനങ്ങളിൽ തന്നെ സൗകര്യമുണ്ട്. ആരോഗ്യ പ്രവർത്തകർ, മ​റ്റ് റിസ്‌ക് ഗ്രൂപ്പുകളിൽപെട്ടവർ എന്നിവർക്കാണ് മുൻഗണാനാടിസ്ഥാനത്തിൽ ആന്റിജൻ ടെസ്​റ്റ് നടത്തുന്നത്.