adv-ajikumar

ആലപ്പുഴ: കെ.എൽ.ഡി.സി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി ) 16ാമത് സംസ്ഥാന സമ്മേളനം സൂം കോൺഫറൻസിലൂടെ മന്ത്രി വി. എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. മന്ത്രി പി. തിലോത്തമൻ, ചീഫ് വിപ്പ് കെ. രാജൻ, കെ.എൽ.ഡി.സി ചെയർമാൻ പി. വി. സത്യനേശൻ, ആർ. പ്രസാദ്, അഡ്വ. എ.അജികുമാർ, ഐ.സതീഷ് കുമാർ, ഡോ.എം.കെ.ബോസ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ. രാജൻ ( പ്രസിഡന്റ്), അഡ്വ.എ. അജികുമാർ(വർക്കിംഗ് പ്രസിഡന്റ്), ജി. ജയകുമാർ (ജനറൽ സെക്രട്ടറി), കെ. ഷക്കീർ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.