dhy

ഹരിപ്പാട്: ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ ശിശുസൗഹൃദ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. സി.ഐ ആർ.ഫയാസ് ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി അലക്സ് ബേബി മുഖ്യാതിഥിയായിരുന്നു. വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ എത്തുന്നവരോടൊപ്പം ഉള്ള കുട്ടികൾക്ക് വിശ്രമിക്കാനും മാനസിക ഉല്ലാസം നൽകാനും ആണ് ഈ കേന്ദ്രം. വാർഡ് കൗൺസിലർ ശോഭ വിശ്വനാഥ്, വാസുദേവൻ പോറ്റി, എസ്.ഐ ഹുസൈൻ, ജൂനിയർ എസ്.ഐ വിഷ്ണു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.