ഹരിപ്പാട്: കേരള ദിനേശ് ഉത്പന്നങ്ങളുടെ ഔട്ട്ലെറ്റ് മുതുകുളം തെക്ക് വെട്ടത്തുമുക്കിന് പാടിഞ്ഞാറ് പ്രവർത്തനം ആരംഭിച്ചു .മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ആനന്ദൻ ഉദ്ഘാനം നിർവഹിച്ചു. മുതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദാസൻ അദ്ധ്യക്ഷനായി. മുതുകുളം ബ്ലോക്ക് പാഞ്ചയത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ അബുജാക്ഷി , മുൻ മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്. സുജിത്ത്ലാൽ ,ഗുഡ്‌വിൽ മനേജിംഗ് പാർട്ട്ണർ ആർ.ബിജുകുമാർ എന്നിവർ പങ്കെടുത്തു.ദിനേശ് ഉത്പന്നങ്ങളായ ഭക്ഷ്യവസ്തുക്കൾ, കുടകൾ, വസ്ത്രങ്ങൾ എന്നിവ ഔട്ട്ലറ്റിൽ ലഭ്യമാണ്.