ഹരിപ്പാട്: കൊവിഡ് കൂടാതെ മറ്റ് രോഗങ്ങൾ ബാധിച്ചവർക്കും ചികിത്സ ഉറപ്പുവരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് പ്രതിരോധം വിലയിരുത്താൻ ജില്ലാ കളക്ടർ വിളിച്ച എം.എൽ.എ മാരുടെ ഓൺലൈൻ യോഗത്തിലാണ് പ്രതിപക്ഷ നേതാവ് വിഷയം ഉന്നയിച്ചത്.ട്രിപ്പിൾ ലോക്ക് ടൗൺ പ്രഖ്യാപിച്ച ആറാട്ടുപുഴയിലെ തീരദേശ ജനങ്ങൾക്ക് സൗജന്യ റേഷനും ഭക്ഷ്യ കിറ്റ് വിതരവും നടത്തണമെന്ന് അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു.

പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നല്കുന്ന ഗ്രാമ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി എന്നിവർക്ക് ഫണ്ടുകൾ ഇല്ലാത്തതിനാൽ അടിയന്തര ഫണ്ട് അനുദിക്കാൻ വേണ്ട നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.