അമ്പലപ്പുഴ: പ്ളസ് ടു പരീക്ഷയിൽ പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിന് 87 ശതമാനം വിജയം. 394പേർ പരീക്ഷ എഴുതിയതിൽ 342 പേർ വിജയിച്ചു. 12 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് ലഭിച്ചു. അഞ്ജലി അശോക് ബയോളജി സയൻസിൽ 1200 ൽ 1191 മാർക്ക് നേടി.