മാന്നാർ: സി.പി.എം മാന്നാർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹോദരിമാർക്ക് നിർമിച്ച് നൽകുന്ന വീടിന്റെ കല്ലിടീൽ ജില്ലാ കമ്മിറ്റി അംഗം പുഷ്പലത മധു നിർവഹിച്ചു. യോഗം ഏരിയാ സെക്രട്ടറി പ്രൊഫ. പി.ഡി.ശശിധരൻ ഉദ്ഘാടനം ചെയ്തു. പി.ആർ.സജികുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ രഘുപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എം അശോകൻ സ്വാഗതം പറഞ്ഞു. പി.എൻ.ശെൽവരാജൻ, മുഹമ്മദ് അജി, പി.സി.മർക്കോസ്, ഷാജി മാനമ്പടവിൽ, മണി കൈയ്യത്ര, ടൈറ്റസ് പി. കുര്യൻ എന്നിവർ സംസാരിച്ചു. പാവുക്കര കുറുമ്പൊഴുക്കയിൽ അംബിക,തങ്കമണി എന്നിവർക്കാണ് വീട് നിർമിച്ച് നൽകുന്നത്.