ആലപ്പുഴ: ചേർത്തല താലൂക്കിൽ ഉൾപ്പടെയുള്ള വിവിധ പ്രദേശങ്ങളിൽ കൊവിഡ് വ്യാപകമായിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് എം ലിജു ആരോപിച്ചു. ചില മേഖലകളിൽ സമൂഹ വ്യാപനം ഉണ്ടായതിന്റെ ഉത്തരവാദിത്വം സർക്കാരിനാണ്. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്കെത്തുന്ന സാമ്പിളുകളുടെ
പരിശോധന ഫലം ലഭിക്കാൻ ഒരാഴ്ചയിൽ കൂടുതൽ സമയം എടുക്കുന്നുണ്ട്. ഇടത് സർക്കാരിനെതിരെ സമരത്തിന് നിർബന്ധിതരാകുന്ന ജനങ്ങൾക്ക് നേരെ വ്യാപകമായ കുപ്രചരണമാണ് സി.പി.എം നടത്തുന്നത്. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ നടന്ന സമരം മൂലം ജില്ലയിൽ ഒരാൾക്ക് പോലും കൊവിഡ് 19 വൈറസ് വ്യാപനം ഉണ്ടായിട്ടില്ലെന്നിരിക്കെ സി.പി.എം വ്യാജ പ്രചാരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും ലിജു ആവശ്യപ്പെട്ടു.