പൂച്ചാക്കൽ: തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിച്ച് ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന് മികച്ച നേട്ടം. പരീക്ഷയെഴുതിയ 463 വിദ്യാർത്ഥികളിൽ 412 പേർ വിജയിച്ചു. 31 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. വോക്കേഷണൽ ഹയർ സെക്കൻഡറിയിൽ പരീക്ഷയെഴുതിയ 128 വിദ്യാർത്ഥികളിൽ 88 പേർ ജയിച്ചു.മികച്ച വിജയം നേടിയ ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളേയും, അവരെ സജ്ജരാക്കിയ അദ്ധ്യാപകരേയും മറ്റു ജീവനക്കാരേയും സ്ക്കൂൾ മാനേജർ കെ.എൽ.അശോകൻ അഭിനന്ദിച്ചു.
സ്കൂളുകൾക്ക് മികച്ച നേട്ടം
340 കുട്ടികൾ പരീക്ഷയെഴുതിയ വടുതല ജമാഅത്തെ ഹയർ സെക്കൻഡറി സ്കൂളിൽ 320 പേർ വിജയിച്ചു. 34വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടി.222 കുട്ടികൾ പരീക്ഷയെഴുതിയ തൃച്ചാറ്റുകുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ 188 പേർ വിജയിച്ചു. 9 പേർക്ക് എല്ലാ വിഷയത്തിനും എ പ്ളസ് നേടി.110 പേർ പരീക്ഷയെഴുതിയ തിരുനല്ലൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ 105 പേർ വിജയിച്ചു. 49 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ തേവർ വട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 42 പേർ വിജയിച്ചു.