മാവേലിക്കര: സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജി ആശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം തഴക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തഴക്കര പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജെയിസ്‌ ജോൺ വെട്ടിയാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡി.ജിബോയ് അദ്ധ്യക്ഷനായി. പി.പി.പൊന്നൻ, റെജി കെ.കാലിശ്ശേരിൽ, റോയി തഴക്കര, ജോർജ് മത്തായി, റെജു തോമസ്, ലിനോ ജേക്കബ്, അജിത്ത് ജോൺ, അനീഷ് ജോർജ്, എം.കെ.ഗോപാലൻ എന്നിവർ സംസാരിച്ചു