മാവേലിക്കര: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ അദ്ധ്യാത്മിക പഠന കേന്ദ്രങ്ങൾക്ക് നായർ സർവ്വീസ് സൊസൈറ്റിയിൽ നിന്ന് അനുവദിച്ച ഗ്രാന്റ് വിതരണം ചെയ്തു. ചടങ്ങ് മാവേലിക്കര യൂണിയൻ അഡ്ഹോക് കമ്മറ്റി ചെയർമാൻ അഡ്വ.കെ.എം.രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.പി.മധുസൂദനൻ നായർ, കരയോഗം പ്രസിഡന്റന്മാരായ അഡ്വ.പി.കെ.കൃഷ്ണകുമാർ, രാജേഷ് തഴക്കര, കരയോഗം സെക്രട്ടറി ചന്ദ്രശേഖരപിള്ള, യൂണിയൻ ഇൻസ്പെക്ടർ ജി.ജെ.ജയമോഹൻ എന്നിവർ പങ്കെടുത്തു.