തുറവൂർ: റെയിൽവേ ലൈനിൽ ഇലക്ട്രിക്കൽ അറ്റകുറ്റപ്പണി നടത്തുന്ന ടവർ കാർ തട്ടി വൃദ്ധ മരിച്ചു. എഴുപുന്ന ചിറയിൽപറമ്പ് പരേതനായ നീലകണ്ഠന്റെ മകൾ തങ്കമ്മ (78) ആണ് മരിച്ചത്. തീരദേശപാതയിൽ കോടംതുരുത്ത് കുരീത്തറ ഭാഗത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. റെയിൽവേ ട്രാക്ക് കുറുകെ കടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കരുതുന്നു. അവിവാഹിതയാണ്. കുത്തിയതോട് പൊലീസ് മേൽനടപടി സ്വീകരിച്ചു.