ആലപ്പുഴ: ബീച്ചിൽ വിജയ പാർക്കിന് സമീപം, നൂറു കിലോയോളം വരുന്ന ഡോൾഫിൻ കരയ്ക്കടിഞ്ഞു. രണ്ട് ദിവസത്തെ പഴക്കമുണ്ട്.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് തീരത്തടിഞ്ഞ ഡോൾഫിൻ ബീച്ചിലെ ലൈഫ് ഗാർഡുമാരുടെ ശ്രദ്ധയിൽപ്പെട്ടത്. രണ്ടും മൂന്നും മാസത്തിലൊരിക്കൽ ചെറുതും വലുതുമായ ഡോൾഫിനുകൾ തീരത്ത് അടിയാറുണ്ട്. തിരയിൽപ്പെട്ട് ഒഴുകി മറ്റെവിടേക്കെങ്കിലും മാറുമെന്ന പ്രതീക്ഷയിലാണ് ലൈഫ് ഗാർഡുമാർ. ആഗോള താപനത്തിൻറ്റെ ഭാഗമായി കടൽ ജലത്തിൽ ൂഷ്മാവ് വർദ്ധിക്കുന്നതാണ് ഡോൾഫിൻ അടക്കമുള്ള കടൽ ജീവികളുടെ നാശത്തിന് കാരണമാകുന്നതെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.