അമ്പലപ്പുഴ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മത്സ്യബന്ധനം നിരോധിച്ച സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ ധനസഹായം അനുവദിക്കണമെന്ന് ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി. ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ,ജില്ലാ സെക്രട്ടറി എൽ. പി. ജയചന്ദ്രൻ, വൈസ് പ്രസിഡന്റ്‌ എൽ. പി. ജയചന്ദ്രൻ, അഡ്വ.രഞ്ജിത് ശ്രീനിവാസ്, ഒ. ബി. സി. മോർച്ച ജില്ലാ പ്രസിഡന്റ്‌ കെ. പ്രദീപ്‌, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ. അനിൽ കുമാർ, വി. ബാബുരാജ്, യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ അനീഷ് തിരുവമ്പാടി എന്നിവർ സംസാരിച്ചു.