ചാരുംമൂട്: താമരക്കുളം, നൂറനാട്, പാലമേൽ പഞ്ചായത്തുകളും വള്ളികുന്നം പഞ്ചായത്തിലെ 2, 3, 8 വാർഡുകളും കണ്ടെയ്‌ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചതോടെ പ്രദേശത്തെ മുഴുവൻ റോഡുകളും അശാസ്ത്രീയമായി അടച്ചെന്ന് പരാതി.

താമരക്കുളം പഞ്ചായത്തിൽ മിക്ക വാർഡുകളിലും പോക്കറ്റ് റോഡുകൾ ഉൾപ്പെടെ പഞ്ചായത്തിന്റെയും പൊലീസിന്റെയും ഏകോപനമില്ലാതെ അടച്ചതാണ് ജനങ്ങളെ വലച്ചത്. അത്യാവശ്യ യാത്രയ്ക്കു പോലും വഴിയില്ലാത്ത അവസ്ഥയാണിപ്പോൾ. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസ് ഇടപെണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.