ആലപ്പുഴ: ആലപ്പുഴ ലജനത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്കൂളിലെ ഉസ്മാൻ എ.ആശാൻ പ്ളസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും നൂറു ശതമാനം മാർക്ക് നേടി സ്കൂളിന്റെ അഭിമാനമായി. ലജനത്തുൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ അഷ്റഫ് കുഞ്ഞാശാന്റെയും ഹഫ്സയുടെയും മകനാണ്. അനുജൻ ഫാറൂഖ് എ ആശാനും എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം നേടിയിരുന്നു.