തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 8 -ാം വാർഡിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അണു നശീകരണം നടത്തി. വാർഡ് അംഗം കെ.ധനേഷ് കുമാർ നേതൃത്വം നൽകി. ആശാ പ്രവർത്തക ലത, സന്നദ്ധ പ്രവർത്തകരായ മോഹനൻ നായർ ,കെ. മനോജ് ,ബഷീർ, സന്തോഷ് , വിനോദ് തുടങ്ങിയവർ പങ്കെടുത്തു.