ചാരുംമൂട് :തെക്കേക്കര, വള്ളികുന്നം, താമരക്കുളം, പാലമേൽ, നൂറനാട് പഞ്ചായത്തുകളിൽ സ്രവ പരിശോധന വേഗതയിലാക്കിയതായി ആർ.രാജേഷ് എം.എൽ.എ അറിയിച്ചു.

ഈ പഞ്ചായത്തുകളിൽ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 180 പേരുടെ സ്രവ പരിശോധന ഇന്നലെയും ഇന്നുമായി നടത്തി. സി.എഫ്.എൽ.റ്റി.സി ആയി തീരുമാനിച്ച പി.എം ആശുപത്രി വ്യാഴാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും.

താമരക്കുളം, നൂറനാട്, പാലമേൽ പഞ്ചായത്തുകളിലായി ഇന്നലെ

ഐ.ടി. ബി.പി ഉദ്യോഗസ്ഥരുടെയടക്കം 53 പേരുടെ സ്രവ സാമ്പിൾ ശേഖരിച്ചു.

ചാരുംമൂട്ടിലെ കേന്ദ്രത്തിൽ വച്ചാണ് എഴംഗ മെഡിക്കൽ സംഘം സാമ്പിൾ ശേഖരിച്ചത്.

ക്യാമ്പിന് പുറത്ത് വീടെടുത്ത് താമസിക്കുന്ന 28 ഉദ്യോഗസ്ഥരുടെയും ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 25 പേരുടെയും സാമ്പിളുകളാണ് ശേഖരിച്ചത്.ചുനക്കരയിലെ കൊവിഡ് മരണവുമായി ബന്ധപ്പെട്ട് പ്രാഥമിക സമ്പർക്കപ്പട്ടിക ആരോഗ്യ വകുപ്പ് ഉദ്യേഗസ്ഥർ ശേഖരിച്ചു. വീട്ടുകാരും ബന്ധുക്കളുമടക്കം 6 പേരാണ് പട്ടികയിലുള്ളത്.