ആലപ്പുഴ : പ്ലസ് ടു പരീക്ഷയിൽ വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികളെയും മന്ത്രി ജി.സുധാകരൻ അഭിനന്ദിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി സർക്കാർ നടത്തിയ വലിയൊരു കരുതലിന്റെ കൂടി വിജയമാണിതെന്ന് മന്ത്രി പറഞ്ഞു.