കുട്ടനാട്: അമ്പലപ്പുഴ -തിരുവല്ല റോഡിൽ കോയിൽമുക്ക് പാലം വീതികൂട്ടുന്നതിനായി വർഷങ്ങൾക്ക് മുൻപ് തോടിനു കുറുകെ ഇട്ട മുട്ട് നീക്കം ചെയ്യാത്തതിനാൽ തോട്ടിൽ നീരൊഴുക്കില്ലാതായി. പോളകൊണ്ട് തോട് നിറഞ്ഞ അവസ്ഥയിലാണ് . മുട്ട് പൊളിച്ചുമാറ്റാൻ വേണ്ട നടപടി അടിയന്തരമായി കൈക്കൊളളണമെന്ന് ബി.ഡി.ജെ.എസ് കുട്ടനാട് നിയോജക മണ്ഡലം മുൻ പ്രസിഡന്റ് പി വി സന്തോഷ് ആവശൃപ്പെട്ടു.