കായംകുളം. കൊവിഡ് രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ 5000 കിടക്കകളുള്ള സി.എഫ്.എൽ.ടി. സെൻറർ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി കായംകുളം നഗരസഭയിൽ 500 കിടക്കകൾ സജ്ജീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.
ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായി കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നുള്ള ആരോഗ്യ വകുപ്പിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് മുൻകരുതൽ നടപടി.