മാവേലിക്കര: കോവിഡ്19ന്റെ പശ്ചാത്തലത്തിൽ പുന്നമൂട് പബ്ലിക് ലൈബ്രറിയിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കി. ചു. ചടങ്ങ് ലൈബ്രറി പ്രസിഡന്റ് ഡേവിഡ് മാത്യു പുന്നമൂട് തൈയ്യിൽ ദേവകിയമ്മയിൽ നിന്നും ടി.വി ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. അഡ്വ.എൻ.ശ്രീകുമാർ അധ്യക്ഷനായി. ശരത് ചന്ദ്രൻ നായർ, ജയമോഹൻ, വി.രാഘവൻ, പി.ചന്ദ്രൻ, റൂബി സജി, ആർ.റീജ എന്നിവർ സംസാരിച്ചു.